Thursday, 25 May 2017

DAY 8

 

വിദ്യഭ്യാസം അന്നും

                               ഇന്നും ......





പുരാതന ഭാരതത്തിലെ വിദ്യഭ്യാസ സമ്പ്രദായവും ,.
ഇന്നത്തെ വിദ്യാഭ്യാസ രീതിയും ഏറെ വ്യത്യസ്ത
മാണെന്ന് നമുക്കെല്ലാവർക്കും അറിയാം,എന്നിരുന്നാലും
അതേക്കുറിച്ചുള്ളതാണ് ഇന്നത്തെ എന്റെ വിഷയം .

നമ്മുടെ രാജ്യത്ത് വളരെ പണ്ടു കാലത്ത് ഗുരുകുല
സമ്പ്രദായമാണല്ലോ നിലനിന്നിരുന്നത് .അക്കാലത്തു വിദ്യ
അഭ്യസിക്കണമെങ്കിൽ സ്വന്തം  വീടുവിട്ടു ഗുരുവിനും
ഗുരുപത്‌നിക്കും ഒപ്പം, ഒരു  വീട്ടിലെന്നപോലെ എല്ലാ
ശിഷ്യന്മാരും ഒന്നിച്ച് ആശ്രമത്തിൽ താമസിച്ചുവേണ-
മായിരുന്നു.കൂടാതെ,ഗുരുപത്നി(ഗുരുമാതാ )പറയുന്നതായ
ആശ്രമത്തിലെ മറ്റു ജോലികളും കുട്ടികൾ ചെയ്യേണ്ടതായി
വന്നിരുന്നു .ആ കാലഘട്ടത്തിൽഏറ്റവും ശിക്ഷാർഹമായ
പാപമായാണ് ഗുരുനിന്ദയെ എല്ലാവരും കണ്ടിരുന്നത്.
അന്നത്തെ സമൂഹം ഗുരുവിന് പൂജനീയ സ്ഥാനവുമാണ്  
നല്കിപ്പോന്നിരുന്നത് .

അമ്മമാരോടൊപ്പം കുട്ടികൾ തീർച്ചയായും ചിലവഴിക്കേ-
ണ്ടുന്ന  ഒരു പ്രായമുണ്ട് അതിനുശേഷമാണ്  ഗുരുകുല
വിദ്യാഭ്യാസം ആരംഭിക്കുന്നതെന്നത് ഒരു ശ്രദ്ധേയമായ
കാര്യമാണ്. എട്ടു വയസ്സുമുതൽ പതിനേഴു വയസ്സുവരെയാണ്
ഗുരുകുല വിദ്യാഭ്യാസ കാലം കണക്കാക്കിയിരുന്നത് .

തേത്രായുഗത്തിൽ ശ്രീരാമനും,ദ്വാപരയുഗത്തിൽ
ശ്രീകൃഷ്ണനും  ഗുരുകുല വിദ്യാഭ്യാസ കാലം ഏറെ
പ്രിയപ്പെട്ടതായിരുന്നുവെന്ന് നമ്മൾ വായിച്ചറിഞ്ഞതല്ലെ,
അവർ ഗുരുവിനു നൽകിയ ആദരവും മഹത് സ്ഥാനവും
നമ്മൾ കണ്ടതുമാണ് .

അക്കാലത്ത് ഗുരു, ശിഷ്യർക്ക് ശിക്ഷണം നൽകിയിരുന്നത്
തണൽ വൃക്ഷങ്ങളുടെ ചുവട്ടിലും ,നദിക്കരയിലും ഇരുത്തി
കൊണ്ടായിരുന്നല്ലോ , ഇതു പ്രകൃതിയുമായി കൂടുതൽ
അടുക്കുവാൻ കുട്ടികളെ സഹായിച്ചുവെന്ന് മാത്രമല്ല,ഗുരു
വിന്റെ വായ്മൊഴി കേട്ട്  പഠിക്കണം എന്നുള്ളതുകൊണ്ട് ,
അവർക്കു ഗുരുവിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുമായി
എന്ന് വേണം പറയാൻ . ഇങ്ങനെ കേട്ട് പഠിക്കുന്ന കാര്യങ്ങൾ ..
കുട്ടികൾക്ക് ,  മറക്കാതെ  ഓർമയിൽ സൂക്ഷിക്കാനും
സാധിച്ചു .

തങ്ങളുടെ യഥാർത്ഥ ജീവിതവുമായി അടുത്ത് നിൽക്കുന്ന ഈ
വിദ്യാഭ്യാസ രീതി കുട്ടികളിൽ ഭാവി ജീവിതം കെട്ടിപ്പടുക്കുവാൻ
ഉപകരിച്ചു. ദൈവ-ഗുരു ഭക്തിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ
രീതിയായിരുന്നതിനാൽ,തെറ്റുകൾ ചെയ്യുന്നത് ഗുരുവിനോടും
ദൈവത്തിനോടുമുള്ള വലിയ നിന്ദയാണെന്നും,ഇത് ഗുരുവിന്റെയും
ദൈവത്തിന്റെയും കോപത്തിനുംശാപത്തിനും കാരണമാകുമെന്ന 
ചിന്തകൾ കുട്ടികളിൽരൂപപ്പെട്ടിരുന്നു. ഇതുമൂലം ,ഇന്നത്തെ
അപേക്ഷിച്ച് കുട്ടികളിൽ തെറ്റുകൾ ചെയ്യാനുള്ള പ്രവണത അന്ന്
വളരെ കുറവായിരുന്നെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അക്കാലത്ത് തെറ്റായവഴിയിലേക്ക് കുട്ടികളുടെ മനസ്സും
ചിന്തകളും തിരിയാനുള്ളസാമൂഹികസാങ്കേതിക സാഹചര്യങ്ങളും,
 ഉണ്ടായിരുന്നില്ലായെന്നുതന്നെ പറയാം .

കുട്ടികളിലെ തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിൽ അക്കാ-
ലത്തെ മുതിർന്നവരെല്ലാം തന്നെ വളരെ ശ്രദ്ധാലുക്കളുമായിരുന്നു .
ഇതെല്ലാംകൊണ്ടും തന്നെ... അന്നുകാലത്ത് ...സാമൂഹികപര
മായും ,കുടുംബപരമായും, നല്ല  അച്ഛടക്കമുള്ള സമാധാനപരമായ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുവാൻ
നമ്മുടെ പൂർവ്വികർക്കു കഴിഞ്ഞിരുന്നുവെന്നത് ,പ്രശംസനീയം
തന്നെയാണ് ....

നമ്മുടെ നഷ്ടപ്പെട്ടുപോയ പൈതൃകത്തിന്റെ  നന്മകളെക്കുറിച്ച് ..
നമ്മൾ ബോധവാന്മാർ ആകേണ്ടിയിരിക്കുന്നു .അതിനു ഇന്നത്തെ
വിദ്യഭ്യാസ  സാമൂഹിക മാറ്റങ്ങളും നമ്മൾ അറിയേണ്ടിയിരിക്കുന്നു .
                                                                                    
                                                                           
                                                                                                      TO BE CONTINUED........





                                                                                      














No comments:

Post a Comment